23 September Wednesday

ബിഎസ്‌എൻഎൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
തിരുവനന്തപുരം
പെട്ടിമുടിയിലെ രക്ഷാ പ്രവർത്തനങ്ങൾക്കുള്ള ആശയവിനിമയത്തിന്‌ സഹായമായി ബിഎസ്‌എൽഎൽ. കനത്ത മഴയിൽ മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി എന്നിവിടങ്ങളിലെ ബിഎസ്‌എൽഎൽ ടവറുകൾക്ക്‌ കേടുപാടു സംഭവിച്ചതോടെ സാറ്റലൈറ്റ്‌ കണക്ടിവിറ്റി ഉപയോഗിച്ച്‌ ഫോൺ ബന്ധം ഉടനടി പുനഃസ്ഥാപിക്കുകയായിരുന്നു. പെട്ടിമുടിയിലേക്കുള്ള പാലം തകർന്നതിനെ തുടർന്ന്‌ കാട്ടുപാതയിലൂടെ സഞ്ചരിച്ചാണ്‌ ബിഎസ്‌എൽഎൽ ജീവനക്കാർ സ്ഥലത്തെത്തിയത്‌. വൈദ്യുതി നിലച്ചതുമൂലം ജനറേറ്റർ ഉപയോഗിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. 
മണിക്കൂറിൽ 2000ൽ അധികം കോളുകളാണ്‌ വന്നുപോകുന്നത്‌. അധിക ഉപയോഗം പരിഗണിച്ച്‌ സാറ്റലൈറ്റ്‌ ബാൻഡ്‌വിഡ്‌ത്ത്‌ നാലിരട്ടിയായി വർധിപ്പിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top