18 September Wednesday

ദുരിതാശ്വാസ കൗണ്ടറുകൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

തിര!വനന്തപുരം കോർപറേഷൻ വിമൻസ്‌ കോളേജിൽ ആരംഭിച്ച കലക്‌ഷൻ സെന്റർ മേയർ വി കെ പ്രശാന്ത്‌ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
മഴക്കെടുതിയിൽ ദുരിത ബാധിതരായവരെ സഹായിക്കാൻ പട്ടം  സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ  പ്രത്യേക കൗണ്ടർ   പ്രവർത്തിച്ചു തുടങ്ങിയതായി  പ്രിൻസിപ്പൽ ഫാ. സി സി ജോൺ അറിയിച്ചു. 
എൻസിസി,  എസ്‌പിസി,  സ്കൗട്ട്, സന്നദ്ധ സേന  തുടങ്ങിയ  സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. വസ്ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, മറ്റ് അത്യാവശ്യ സാധനങ്ങൾ തുടങ്ങിയവ കൗണ്ടർ വഴി നൽകാം. ഫോൺ: 9495404974
 
കാട്ടാക്കട
മണ്ഡലത്തിലെ വിളപ്പിൽ, വിളവൂർക്കൽ, മലയിൻകീഴ്, കാട്ടാക്കട, പള്ളിച്ചൽ, മാറനല്ലൂർ എന്നീ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിക്കുന്ന സെന്ററുകൾ ആരംഭിക്കുമെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു. 
ദുരിതബാധിതർക്ക് അവശ്യ സാധനങ്ങൾ നൽകി സഹായിക്കാൻ കഴിയുന്ന കാട്ടാക്കട മണ്ഡലത്തിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ഈ കേന്ദ്രങ്ങളിൽ സാധനങ്ങൾ എത്തിക്കാം.
 
മംഗലപുരം
ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള കളക്‌ഷൻ സെന്റർ പോത്തൻകോട്‌ ലക്ഷ്മീവിലാസം ഹൈസ്‌കൂളിൽ ആരംഭിച്ചു. 
വാർഡ് മെമ്പർ ഗിരിജകുമാരി സ്കൂൾ മാനേജർ വി രമയ്ക്ക്‌   അവശ്യസാധനങ്ങൾ നൽകി ഉദ്ഘാടനംചെയ്തു.
 
നെടുമങ്ങാട്
നെടുമങ്ങാട് ഗവ. കോളേജ് എൻഎസ്എസ് യൂണിറ്റും നഗരസഭയും ചേർന്ന് കലക്‌ഷൻ സെന്റർ ആരംഭിച്ചു. നഗരസഭയിലാണ്‌ സെന്റർ. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ   ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി ജി പ്രേമചന്ദ്രൻ അധ്യക്ഷനായി. പി ഹരികേശൻനായർ, റഹിയാനത്ത്, ടി അർജുനൻ, ജെ കൃഷ്ണകുമാർ, കെ ജെ ബിനു എന്നിവർ സംസാരിച്ചു. എൻഎസ്എസ് കോ–-ഓർഡിനേറ്റർ ഡോ. ആർ എൻ അൻസർ സ്വാഗതം പറഞ്ഞു. പകൽ ഒമ്പതുമുതൽ അഞ്ചുവരെ സാധനങ്ങൾ എത്തിക്കാം.
പ്രധാന വാർത്തകൾ
 Top