22 October Tuesday

10 ലോഡ് അവശ്യസാധനങ്ങൾ ഡിവൈഎഫ്ഐ കൈമാറി

സ്വന്തം ലേഖകൻUpdated: Sunday Aug 11, 2019
തിരുവനന്തപുരം
പ്രളയം ദുരിതംവിതച്ച സ്ഥലങ്ങളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള സംരംഭത്തിൽ ഡിവൈഎഫ്ഐ പ്രവർത്തനം സംസ്ഥാനത്തു പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ശേഖരിച്ച പത്ത് ലോഡ് അവശ്യസാധനങ്ങൾ തിരുവനന്തപുരം നഗരസഭയിലെ കലക്‌‌ഷൻ സെന്ററിന് കൈമാറി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം മേയർ വി കെ പ്രശാന്തിനാണ് കൈമാറിയത്. രണ്ടു ദിവസമായി ജില്ലയിലെ ബ്ലോക്ക്, മേഖലാ കേന്ദ്രങ്ങളിൽ ആരംഭിച്ച കലക്‌‌ഷൻ സെന്ററുകൾ വഴിയാണ് അവശ്യസാധനങ്ങൾ ഡിവൈഎഫ്ഐ ശേഖരിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, പ്രസിഡന്റ്‌ വി വിനീത്, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് നഗരസഭയിലേക്ക്‌ വാഹനങ്ങൾ എത്തിച്ചത്. 
 
മേഖലാ ബ്ലോക്ക് കേന്ദ്രങ്ങളിലെ കലക്‌‌ഷൻ സെന്ററുകൾ ഇനിയും തുടരും. കൂടുതൽ ജില്ലകളിൽനിന്ന്‌ തുടർന്നുള്ള ദിവസങ്ങളിലും അവശ്യസാധനങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം തുടരും.
പ്രധാന വാർത്തകൾ
 Top