17 September Tuesday

ഫ്രാറ്റ്‌ വാർഷിക സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019
തിരുവനന്തപുരം
റസിഡൻസ്‌ അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ഫ്രാറ്റിന്റെ വാർഷിക സമ്മേളനവും പൊതുയോഗവും  ഡെപ്യൂട്ടി സ്‌പീക്കർ വി ശശി ഉദ്‌ഘാടനംചെയ്‌തു. മേയർ വി കെ പ്രശാന്ത്‌ സെമിനാർ ഉദ്‌ഘാടനം നിർവഹിച്ചു. തലസ്ഥാന നഗരവികസന സ്‌പെഷ്യൽ ഓഫീസർ ടി ബാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി. 
 
ഫ്രാറ്റ്‌ ജനറൽ സെക്രട്ടറി പട്ടം ശശിധരൻനായർ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഫ്രാറ്റ്‌ പ്രസിഡന്റ്‌ പുഞ്ചക്കരി രവി അധ്യക്ഷനായി. ചെയർമാൻ എം എസ്‌ വേണുഗോപാൽ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ സുശീലാദേവി നന്ദിയും പറഞ്ഞു. ഫ്രാറ്റ്‌ നേതാക്കളായ പി കെ ഭാസ്‌ക്കരപണിക്കർ, എൻ ബാബു, കാലടി ശശികുമാർ, എൻ ശാന്തകുമാർ, വി ഗോപൻ, പത്മനാഭൻ, ഭാസ്‌ക്കരൻ, ഉമാചന്ദ്രബാബു, സന്തോഷ്‌കുമാർ, കരിയം വിജയകുമാർ, കുട്ടപ്പൻ, മധു എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: പുഞ്ചക്കരി രവി (പ്രസിഡന്റ്‌), എം എസ്‌ വേണുഗോപാൽ (ചെയർമാൻ), പട്ടം ശശിധരൻനായർ (ജനറൽ സെക്രട്ടറി), ഉമാചന്ദ്രബാബു (ട്രഷറർ).
പ്രധാന വാർത്തകൾ
 Top