തിരുവനന്തപുരം
തലസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ലൈൻ ബസ് തൊഴിലാളികളുടെ 2017‐18ലെ ബോണസ് സംബന്ധിച്ച് ധാരണയായി. ജില്ലാ ലേബർ ഓഫീസർ ജെ സത്യദാസ് വിളിച്ചുചേർത്ത തൊഴിലുടമ‐തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണ് ധാരണ.
ഇതനുസരിച്ച് സ്വകാര്യ ബസ് തൊഴിലാളികൾക്ക് 21 ശതമാനം ബോണസ് തുക 22ന് മുമ്പ് വിതരണംചെയ്യും.മാനേജ്മെന്റിനെ പ്രതിനിധാനംചെയ്ത് വി രാമമൂർത്തി, വി സാജു, മഹേഷ്ചന്ദ്രൻ എന്നിവരും ട്രേഡ് യൂണിയനുകളെ പ്രതിനിധാനംചെയ്ത് മുക്കോല സുനിൽ, പട്ടം ശശിധരൻ, സി ജ്യോതിഷ്കുമാർ എന്നിവർ കരാറിൽ ഒപ്പിട്ടു.