14 December Saturday
സ്മാര്‍ട്ട‌് സിറ്റി

392.14 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

തിരുവനന്തപുരം

തിരുവനന്തപുരം നഗരസഭയുടെ അഭിമാനപദ്ധതിയായ സ‌്മാർട്ട‌്‌സിറ്റിയിൽ 392.14 കോടി രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം ലഭിച്ചു. പാളയം മാർക്കറ്റ് നവീകരണം, സ്മാർട്ട‌് റോഡ് ഫേസ്–-2, ഫേസ്–-3, ട്രാഫിക് സുരക്ഷ, കമാൻഡ് ആൻഡ‌് കൺട്രോൾ സെന്റർ എന്നീ പ്രവൃത്തികൾക്കാണ‌് തുക അനുവദിച്ചത‌്. പാളയം മാർക്കറ്റിൽ നാല‌് നിലകളുള്ള പുതിയ കെട്ടിട സമുച്ചയനിർമാണത്തിന‌് 113.61 കോടി രൂപയുടെ പദ്ധതിയാണ് അംഗീകരിച്ചത്.ട്രാഫിക് സുരക്ഷാ ക്യാമറകളും  കമാൻഡ് ആൻഡ‌് കൺട്രോൾ സെന്ററും സ്ഥാപിച്ച് നഗരത്തിലെ ഗതാഗത സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന‌് 48.64 കോടി രൂപയുടെയും 10.23 കിലോമീറ്റർ ദൂരം വരുന്ന നഗരസഭാ റോഡുകൾ സ്മാർട്ട‌്‌ റോഡ് (ഫേസ്–-2) ആയി നവീകരിക്കുന്നതിന് 117.62 കോടി രൂപയുടെയും എം ജി റോഡ‌ിലും  കേരള റോഡ് ഫണ്ട‌് ബോർഡിന്റെ നിയന്ത്രണത്തിലുള്ള 16.774 കിമീ ദൂരം പ്രധാന റോഡുകളിലും വിവിധോദ്ദേശ്യ യൂട്ടിലിറ്റി ഡക്ട് ഉൾപ്പെടെ സ്ഥാപിച്ച് നവീകരിക്കുന്നതിന‌് (സ്മാർട്ട് റോഡ് ഫേസ്–-3) 112.27 കോടി രൂപയുടെയും പദ്ധതികൾക്ക‌് അനുമതിയായി. തിരുവനന്തപുരം സ്മാർട്ട‌് സിറ്റി ലിമിറ്റഡ് കമ്പനി ഡയറക്ടർ ബോർഡിലേക്ക‌് എൽഎസ്ജിഡി അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസിന് പുനർനിയമനം നൽകുന്നതിനും തിരുവനന്തപുരം  കലക്ടർ  കെ ഗോപാലകൃഷ്ണനെ നാമനിർദേശം ചെയ്യുന്നതിനും ഡയറക്ടർ ബോർഡ് ശുപാർശ ചെയ‌്തു. സ്വതന്ത്ര ഡയറക്ടർമാരായി കെഎസ്ഇബി ചെയർമാൻ, ട്രിഡ ചെയർമാൻ, പി ഡബ്ല്യുഡി സെക്രട്ടറി എന്നിവരെയും നാമനിർദേശം ചെയ്യാനും തീരുമാനമായി.

പ്രധാന വാർത്തകൾ
 Top