07 December Saturday
മന്ത്രി രാജു ഗോശാല സന്ദർശിച്ചു

പശുക്കളെ സർക്കാർ ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019
തിരുവനന്തപുരം 
പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തെ  ഗോശാലയിലെ പശുക്കളെ ആവശ്യമെങ്കിൽ സർക്കാർ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണമന്ത്രി കെ രാജു. സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാല സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മതിയായ സുരക്ഷയോ ഭക്ഷണമോ നൽകാതെ പശുക്കളെ ഇവിടെ പീഡിപ്പിക്കുകയാണ്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഒരു സംഘം ഡോക്ടർമാരെ പരിശോധനയ്ക്കായി അയക്കും. ട്രസ്റ്റ്  അധികൃതരോട് വിശദീകരണം ചോദിച്ച‌് കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കും. അടിയന്തരമായി വേണ്ട ഭക്ഷണം സർക്കാരിന്റെ  കേരള ഫീഡ‌്സ‌ുവഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരവികസന  ഡയറക്ടർ എസ‌് ശ്രീകുമാർ, പൈതൃക സംരക്ഷണ സമിതി സെക്രട്ടറി അഡ്വ. ആർ എസ് വിജയ് മോഹൻ, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ രതീശൻ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.  ഗോശാലയിലെ ദുരിതത്തെപ്പറ്റി ദേശാഭിമാനിയാണ് വാർത്ത പുറത്തുകൊണ്ടുവന്നത്. ഇതേത്തുടർന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ  കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top