23 August Friday

നവമാധ്യമങ്ങൾ സമൂഹനന്മയ്‌ക്കായി ഉപയോഗിക്കണം: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച നവമാധ്യമ ശിൽപ്പശാലയിൽ മന്ത്രി ഇ പി ജയരാജൻ സംസാരിക്കുന്നു

തിരുവനന്തപുരം

നവമാധ്യമങ്ങൾ സമൂഹനന്മയ‌്ക്കായി ഉപയോഗിക്കണമെന്ന്‌ വ്യവസായ- മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ്  സംഘടിപ്പിച്ച നവമാധ്യമ ശിൽപ്പശാലയിൽ സംവദിക്കുകയായിരുന്നു മന്ത്രി.   ശില്പശാല ആസൂത്രണ ബോർഡംഗം ഡോ. ബി ഇക്ബാൽ ഉദ്ഘാടനംചെയ്തു. സ്റ്റുഡന്റ്സ‌് സെന്ററിൽ സംഘടിപ്പിച്ച ശില്പശാലയിൽ 100  പ്രതിനിധികൾ പങ്കെടുത്തു. പൊലീസ‌് സോഷ്യൽ മീഡിയ വിഭാഗത്തിലെ വി എസ് സന്തോഷ്,  ടി ബി അരുൺ എന്നിവർ ‘ട്രോളുകൾ പൂക്കുംകാലം' വിഷയത്തിലും, ‘വർത്തമാനകാലഘട്ടത്തിൽ നവമാധ്യമങ്ങളുടെ പ്രസക്തി'  വിഷയത്തിൽ സരിത എസ്  ബാലൻ, സാബ്ലു തോമസ് എന്നിവരും ക്ലാസെടുത്തു. 2019ലെ കേരളോത്സവ  ലോഗോ പ്രകാശനവും  കേരളോത്സവം, യൂത്ത്ക്ലബ് ഓൺലൈൻ രജിസ്‌ട്രേഷന്റെ വെബ് സൈറ്റ് ലോഞ്ചിങ്ങും മന്ത്രി നിർവഹിച്ചു.  യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി  ബിജു,  അംഗങ്ങളായ എസ‌് സതീഷ്, സന്തോഷ് കാല, ഷെരീഫ് പാലോളി എന്നിവർ സംസാരിച്ചു.  മെമ്പർ സെക്രട്ടറി ആർ എസ് കണ്ണൻ സ്വാഗതം പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top