18 June Tuesday

ശമ്പളപരിഷ്കരണ നടപടികള്‍ ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ ‘പൊതുവിദ്യാഭ്യാസം –- കേരള മാതൃക’ എന്ന വിഷയത്തിൽ മന്ത്രി സി രവീന്ദ്രനാഥ് സംസാരിക്കുന്നു

തിരുവനന്തപുരം
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ‌്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന‌് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രസർവീസിൽനിന്നും വ്യത്യസ്തമായി അഞ്ചുവർഷതത്വ ശമ്പളപരിഷ്കരണമാണ് കേരളത്തിൽ നടക്കുന്നത്. ജൂലൈ ഒന്നുമുതൽ പതിനൊന്നാം വേതനപരിഷ്കരണം നടപ്പാക്കേണ്ടതുണ്ട്. അനിശ്ചിതകാല പണിമുടക്കുകൾ ഉൾപ്പെടെയുള്ള ഏറെ ത്യാഗനിർഭരവും വീറുറ്റതുമായ പ്രക്ഷോഭങ്ങളിലൂടെയാണ് സംസ്ഥാനത്തെ ജീവനക്കാർക്ക് അഞ്ചുവർഷതത്വ ശമ്പളപരിഷ്കരണം അനുഭവവേദ്യമായത്. വലതുപക്ഷ സർക്കാരുകൾ കേരളം ഭരിച്ച ഘട്ടത്തിലെല്ലാം ശമ്പളപരിഷ്കരണം തർക്കപ്രശ്നമാക്കുകയും അഞ്ചുവർഷതത്വം അട്ടിമറിക്കാൻ ശ്രമിക്കുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
 
സംസ്ഥാനത്ത‌് എൽഡിഎഫ‌്  സർക്കാരുകളുടെ കാലഘട്ടത്തിലെല്ലാം പ്രക്ഷോഭമില്ലാതെ, അഞ്ചുവർഷതത്വം പാലിച്ച് സമയബന്ധിതമായി ശമ്പളപരിഷ്കരണം യാഥാർഥ്യമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ എൽഡിഫ‌്  പ്രകടനപത്രികയിൽ  അഞ്ചുവർഷതത്വം പാലിച്ച് വേതനപരിഷ്കരണം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട‌്. 2019ലെ ബജറ്റിലൂടെ സമയബന്ധിത വേതനപരിഷ്കരണം നടപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.അഞ്ചുവർഷതത്വം പാലിച്ച് ജൂലൈ ഒന്നുമുതൽ ശമ്പളപരിഷ്കരണം നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന‌് സമ്മേളനം പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top