27 June Thursday

‘തലോടലി’ന‌് തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 11, 2019

വർണകുമാരിക്കും മകൾക്കും വീടൊരുക്കുന്ന ‘തലോടൽ’ പദ്ധതിയുടെ കല്ലിടൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിക്കുന്നു

കോവളം 
വർണകുമാരിക്കും മകൾക്കും വീടൊരുക്കുന്ന ‘തലോടൽ’ പദ്ധതിയുടെ കല്ലിടൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർവഹിച്ചു . സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം എം അലിയാർ ചാരിറ്റബിൾ സൊസൈറ്റിയും  സിപിഐ എം ശൂലംകുടി ബ്രാഞ്ചും സംയുക്തമായാണ് പൂവാർ ശൂലംകുടി പൂമുഖത്തിൽ വർണകുമാരിക്ക‌ും മകൾ ശോഭയ‌്ക്കും സ്വപ‌്നഭവനം നിർമിക്കുന്നത‌്. സൊസൈറ്റി ഇവർക്ക‌് നൽകിയ ഭക്ഷണക്കിറ്റ‌്  ട്രിഡ ചെയർമാൻ സി ജയൻബാബുവും  ശോഭയ‌്ക്കുള്ള സ‌്കൂൾ യൂണിഫോം കോട്ടുകാൽ ലോക്കൽ കമ്മിറ്റി മെമ്പർ എൻ ബിനുകുമാറും സ്കൂൾ ബാഗ്, പഠനോപകരണങ്ങൾ എന്നിവ പാർടി ജില്ലാ കമ്മിറ്റിയംഗം പി രാജേന്ദ്രകുമാറും നൽകി. ശോഭയുടെ പഠനച്ചെലവ‌് ഡിവൈഎഫ്ഐ പൂവാർ മേഖലാ കമ്മിറ്റിയും ശൂലംകുടി യൂണിറ്റ‌്‌ കമ്മിറ്റിയും  സംയുക്തമായി ഏറ്റെടുത്തു. 
 
ചാരിറ്റബിൾ ട്രസ്റ്റ‌് പ്രസിഡന്റ് അഡ്വ. പി എസ് ഹരികുമാർ, സിപിഐ എം കോവളം ഏരിയ കമ്മിറ്റി അംഗങ്ങളായ വണ്ടിത്തടം മധു, എ ജെ സുക്കാർണോ, കെ കെ വിജയൻ, വി അനൂപ്, വി എൻ വിനോദ്കുമാർ, പൂവാർ പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ജി അനിൽകുമാർ, ബി ടി ബോബൻ കുമാർ, എസ്‌ പ്രതീഷ്, ശിജിത‌് എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top