25 June Friday

ചികിത്സയ്ക്കായി ഏഴ്‌ കേന്ദ്രം കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ ജനറൽ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡ് ഒരുക്കുന്നതിന് വാക്സിൻ സ്റ്റോറിലെ മരുന്നുകൾ മുകളിലത്തെ നിലയിലേക്ക് മാറ്റുന്നു

തിരുവനന്തപുരം
ആറ് ഡൊമിസിലിയറി കെയർ സെന്ററുകളും ഒരു സിഎഫ്എൽടിസിയുംകൂടി തുറക്കുമെന്നു കലക്ടർ നവ്‌ജ്യോത് ഖോസ. ഇതിനായി കെട്ടിടങ്ങൾ ഏറ്റെടുത്തു.
കാഞ്ഞിരംകുളം പഞ്ചായത്തിൽ കെഎൻഎം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജ്, തിരുപുറം ഗവ. സ്‌കൂൾ, അതിയന്നൂർ നെല്ലിമൂട് ന്യൂ എച്ച്എസ്എസ്, വാമനപുരം മുളവന വിഎച്ച്എസ്എസ്, ചെമ്മരുതി പാലച്ചിറ വട്ടപ്ലാമൂട് സ്റ്റാവിയ ലൈഫ് കെയർ ആശുപത്രിക്കു പിന്നിലായി സുരേന്ദ്രൻ എന്നയാളുടെ കെട്ടിടം, ഇലകമൺ പഞ്ചായത്തിൽ വികെസിടി എൻജിനീയറിങ് കോളജിന്റെ മെൻസ് ഹോസ്റ്റൽ എന്നിവയാണു ഡൊമിസിലിയറി കെയർ സെന്ററുകളാക്കുക. 310 കിടക്കകൾ സജ്ജീകരിക്കാനാകും. 
കോട്ടുകാൽ പഞ്ചായത്തിലെ പുളിങ്കുടി റോസ മിസ്റ്റിക്ക റസിഡൻഷ്യൽ സ്‌കൂളിലാണ് സിഎഫ്എൽടിസി സജ്ജീകരിക്കുക. ഇവിടെ 125 കിടക്കൾക്ക് സൗകര്യമുണ്ട്. 
മാറനല്ലൂർ പഞ്ചായത്തിൽ പങ്കജകസ്തൂരി എൻജിനീയറിങ് കോളജിന്റെ കെട്ടിടം നേരത്തേ സിഎഫ്എൽടിസിക്കായി ഏറ്റെടുത്തിരുന്നു. ഇവിടെ പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഡൊമിസിലിയറി കെയർ സെന്റർ ആരംഭിക്കും. 
ഏറ്റെടുത്ത കേന്ദ്രങ്ങളിൽ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കാൻ അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top