23 January Wednesday

മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന് പുതിയ സി ആം മെഷീൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന് പുതുതായി വാങ്ങിയ സി ആം മെഷീൻ

തിരുവനന്തപുരം
മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് മികവേകി പുതിയ സി ആം മെഷീൻ എത്തി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതുൾപ്പെടെ അതിസൂക്ഷ്മ ശസ്ത്രക്രിയകൾക്ക് അത്യാവശ്യമായ ഉപകരണം 45 ലക്ഷം രൂപ വിനിയോഗിച്ചാണ് സർക്കാർ വാങ്ങിനൽകിയത്. മന്ത്രി കെ കെ ശൈലജയുടെ പ്രത്യേക ഇടപെടലിലാണ‌് യൂറോളജി വിഭാഗത്തിനു നേട്ടമുണ്ടാക്കാനായത‌്. 12 വർഷം മുമ്പ‌് ജെ ചിത്തരഞ്ജൻ എംപിയുടെ ഫണ്ടിൽനിന്ന‌് തുക വിനിയോഗിച്ച‌്  വാങ്ങിയ മെഷീൻ ഉപയോഗരഹിതമായിരുന്നു. ഇത‌് ശസ‌്ത്രക്രിയകളെ ബാധിച്ചിരുന്നതായും യൂറോളജി വിഭാഗം മേധാവി ഡോ. ജി വേണുഗോപാൽ പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു പുതിയ സി ആം മെഷീൻ വാങ്ങുന്നതിനുള്ള നടപടി സ്വീകരിച്ചു.
 
പ്രധാന വാർത്തകൾ
 Top