23 January Wednesday
വീണത്‌ 40 അടി താഴ്ചയിലേക്ക്‌

പാലത്തിന്റെ കൈവരി തകർത്ത് ടിപ്പർ കനാലിലേക്ക് വീണു

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

മാറനല്ലൂർ പാലത്തിന്റെ കൈവരി തകർത്ത് കനാലിൽ വീണ ടിപ്പർ

കാട്ടാക്കട 
മാറനല്ലൂരിൽ അമിത വേഗതയിലെത്തിയ ടിപ്പർ ലോറി പാലത്തിന്റെ കൈവരി തകർത്ത് 40 അടി താഴ്ചയുള്ള നെയ്യാറിന്റെ കനാലിൽ പതിച്ചു. ചൊവ്വാഴ്ച
രാവിലെ 6.15 ഓടെ മാറനല്ലൂർ–- പുന്നാവൂർ റോഡിൽ മാറനല്ലൂർ പൊലീസ് സ്റ്റേഷന് സമീപത്തെ പുന്നാവൂർ മലവിള ചാനൽ  പാലത്തിലാണ് അപകടം. പരിക്കേറ്റ ഡ്രൈവർ മര്യാപുരം സ്വദേശി ജോയി (32)യെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ തലകീഴായി മറിഞ്ഞെങ്കിലും ജോയി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.  മര്യാപുരത്തു നിന്നും പുലർച്ചെ കോടന്നൂരിലെ പാറമടയിൽ പോയതാണ് ടിപ്പർ. ഡ്രൈവർ ഉറങ്ങിയതാണ് അപകട  കാരണം. 
 
ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ   കനാലിൽ തലകീഴായി കിടക്കുന്ന ടിപ്പർ ലോറിയാണ് കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ‌്ഡ്രൈവർ ജോയിയെ നാട്ടുകാരും പൊലീസും ചേർന്ന് ലോറിയ്ക്കുള്ളിൽ നിന്നും പുറത്തെടുത്തത‌്.
പ്രധാന വാർത്തകൾ
 Top