21 November Thursday

തോക്കുചൂണ്ടി അമ്മയുടെയും മകളുടെയും മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019
ബാലരാമപുരം  
തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അമ്മയുടെയും മകളുടെയും താലിമാല പിടിച്ച്‌ പറിച്ചു. മൊട്ടമൂട് ഗാന്ധിനഗർ അയണിയറത്തലയ്ക്കൽ പുത്തൻവീട്ടിൽ മൊട്ടമൂട് അനിൽകുമാറിന്റെ വീട്ടിലാണ് സംഭവം. അനിൽകുമാറിന്റെ ഭാര്യ ജയശ്രീ, മകൾ എംഎ വിദ്യാർഥിനി അനിജ എന്നിവരുടെ മാലയാണ് പിടിച്ചുപറിച്ചത്‌. 
ശനിയാഴ്‌ച പകൽ 12നാണ്‌ സംഭവം. ബൈക്ക്‌ വീട്ടുമുറ്റത്തേക്ക്‌ കയറ്റിവയ്‌ക്കാൻ അനുവാദം ചോദിച്ചാണ്‌ അക്രമി എത്തിയത്‌. എന്നാൽ, ഇത്‌ നിഷേധിച്ചതോടെ പിൻവാതിലിലൂടെ വീട്ടിൽ കയറി. തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ഇയാൾ ആദ്യം ജയശ്രീയുടെ മാല പൊട്ടിച്ചെടുത്തു.  തുടർന്ന്‌ അനിജയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ  ജയശ്രീ ഇയാളുടെ കൈയിലിരുന്ന മാല പിടിച്ചുവലിച്ചു. ഇതിനിടെ ഒരു കഷണം പൊട്ടി താഴെവീണു. പിടിവലിക്കിടെ അനിജയുടെ താലിയും ഇളകിവീണു. ജയശ്രീയുടെയും അനിജയുടെയും നിലവിളികേട്ട്‌ നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇയാൾ രക്ഷപെട്ടു. 
അക്രമി ആന്ധ്രാ രാജേഷ്‌ എന്ന രാജേഷ്‌ ആണെന്ന്‌ പൊലീസ്‌ പറഞ്ഞു. വീട്ടുമുറ്റത്ത്‌ കാറിടാൻ അനുവാദം ചോദിച്ച്‌ വെള്ളിയാഴ്‌ചയും ഇയാൾ എത്തിയിരുന്നു. രാജേഷിനെതിരെ ബാലരാമപുരം സ്റ്റേഷനിൽ പണംതട്ടിപ്പിന് കേസുള്ളതായി പൊലീസ് പറഞ്ഞു. ഏഴ്‌ പവനോളം നഷ്ടപ്പെട്ടതായി കരുതുന്നു.
പ്രധാന വാർത്തകൾ
 Top