21 November Thursday

റവന്യു ജില്ലാ കായികമേള നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2019
തിരുവനന്തപുരം
തലസ്ഥാന നഗരത്തിൽ ഇനി കായികമേളയുടെ നാളുകൾ. റവന്യു ജില്ലാ സ്‌കൂൾ കായികമേള യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ തിങ്കളാഴ്‌ച പകൽ 9.30ന്‌ വി കെ പ്രശാന്ത്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. 
12 ഉപജില്ലകളിൽനിന്നായി ആയിരത്തിലധികം താരങ്ങൾ മാറ്റുരയ്‌ക്കും. കോട്ടയത്ത് മത്സരത്തിനിടെ വിദ്യാർഥി മരിച്ച സംഭവം മുൻനിർത്തി കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്‌. അപകട സാധ്യതയുള്ള മത്സര സ്ഥലങ്ങളിലേക്ക്‌ മത്സരാർഥികൾക്കും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കും മാത്രമായി പ്രവേശനം നിയന്ത്രിക്കും. 
വളന്റിയർമാരായി വിദ്യാർഥികളെ നിർത്തില്ല. സമാപനസമ്മേളനം ചൊവ്വാഴ്‌ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ മധു ഉദ്‌ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top