07 December Tuesday

മെമ്പർഷിപ് ദിനം ആചരിച്ച് 
ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

ഗായിക രാജലക്ഷ്മി ജില്ലാ സെക്രട്ടറി കെ പി പ്രമോഷിൽനിന്ന് മെമ്പർഷിപ് സ്വീകരിക്കുന്നു

തിരുവനന്തപുരം
ചെ ഗുവേര രക്തസാക്ഷിദിനമായ ശനിയാഴ്ച മെമ്പർഷിപ് ദിനമായി ആചരിച്ച്‌ ഡിവൈഎഫ്‌ഐ. കരകുളം ദർശൻ ലെെനിൽ താമസിക്കുന്ന പിന്നണി ഗായിക രാജലക്ഷ്മി ജില്ലാ സെക്രട്ടറി കെ പി പ്രമോഷിൽനിന്ന് മെമ്പർഷിപ് സ്വീകരിച്ച് ജില്ലാ ഉദ്ഘാടനം നിർവഹിച്ചു.
   "പുതിയ കേരളം പുരോഗമന യുവത്വം' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ക്യാമ്പയിൻ. ക്യാമ്പയിനിലൂടെ  ഭാഗമായി ജില്ലയിൽ അഞ്ചുലക്ഷം പേർ ഡിവൈഎഫ്‌ഐയിൽ അംഗങ്ങളാകും. ജീവധാര രക്തദാന ക്യാമ്പുകളും  ഹൃദയപൂർവം ഉച്ചഭക്ഷണപദ്ധതിയും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളും പൊതുജനങ്ങൾക്കിടയിൽ വലിയ മതിപ്പാണുണ്ടാക്കിയത്‌. അത്‌  മെമ്പർഷിപ്പിലും ദൃശ്യമാണ്‌. ജില്ലയിൽ മെമ്പർഷിപ് പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തീകരിക്കും. 
ജില്ലാ പ്രസിഡന്റ് വി വിനീത്, ട്രഷറർ വി അനൂപ്, ജില്ലാ കമ്മിറ്റി അംഗം ജി ആർ രതീഷ് തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top