09 October Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം > പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യുഎഇ (PEXA- UAE) നേതൃത്വത്തിൽ “വയനാടിനായി കൈകോർക്കാം “എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 2,10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡന്റ്  സുൽഫിക്കറിന്റെ നേതൃത്വത്തിൽ പെക്സ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ച് ചെക്ക് കൈമാറി.  

പ്രവർത്തനത്തിൽ സഹകരിച്ച എല്ലാ അംഗങ്ങൾക്കും നേതൃസംഘത്തിനും പെക്സ നന്ദി അറിയിച്ചു. കോന്നി എംഎൽഎ ജനീഷ് കുമാറിനോടും പെക്സ നന്ദി രേഖപെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top