22 October Tuesday

ഉല്ലസിക്കാം ഉഷാറാകാം ഉദ്യാനം വിളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

കവടിയാറിലെ നവീകരിച്ച സ്വാമി വിവേകാനന്ദ ഉദ്യാനം മേയർ വി കെ പ്രശാന്ത്‌ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം
നഗരത്തിരക്കിൽ നിന്നുമാറി അൽപനേരം വിശ്രമിക്കാണോ, വരൂ സ്വാമി വിവേകാനന്ദ ഉദ്യാനത്തിലേക്ക്‌. വിശ്രമത്തിന്‌ മാത്രമല്ല ചിന്തിക്കാനും ഉല്ലസിക്കാനും വകയുണ്ട്‌ നഗരസഭ നവീകരിച്ച ഉദ്യാനത്തിൽ. ഉദ്യാനത്തിൽ എന്താ ഇത്ര ചിന്തിക്കാൻ എന്നല്ലേ. സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനം ചുമർചിത്ര രൂപത്തിൽ ഇവിടെ കാണാം. ഭ്രാന്താലയം എന്ന്‌ വിവേകാനന്ദൻ വിശേഷിപ്പിച്ച അവസ്ഥയിൽ നിന്നു കേരളം കൈവരിച്ച നവോത്ഥാന മുന്നേറ്റം ഓർമിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും ഈ ചുമർചിത്രം. ഓപ്പൺ എയർ തിയറ്ററിൽ ഉല്ലാസത്തിനുള്ള പരിപാടികളുമുണ്ടാകും. പ്രഭാത–-സായാഹ്ന നടത്തത്തിനും വ്യായാമത്തിനും ഉദ്യാനം പ്രയോജനപ്പെടുത്താം. ഇരിപ്പിടം, നടപ്പാത, ശുചിമുറി സൗകര്യങ്ങളുമുണ്ട്‌.
കവടിയാറിലെ നവീകരിച്ച ഉദ്യാനം മേയർ വി കെ പ്രശാന്ത്‌ പൊതുജനങ്ങൾക്കായി തുറന്നു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി. ഒ രാജഗോപാൽ എംഎൽഎ മുഖ്യാതിഥിയായി. 
 
സ്‌റ്റാൻഡിങ്‌ സമിതി അധ്യക്ഷരായ കെ ശ്രീകുമാർ, എസ്‌ പുഷ്‌പലത,  കൗൺസിലർമാരായ  ഡി അനിൽകുമാർ, കെ മുരളീധരൻ, നിസ ബീവി, പി എസ്‌ അനിൽകുമാർ, എം ആർ ഗോപൻ, സെക്രട്ടറി എൽ എസ്‌ ദീപ, കോർപറേഷൻ എൻജിനീയർ എ മുഹമ്മദ്‌ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top