15 October Tuesday
കെയർഹോം പദ്ധതി

പ്രീതാറാണിക്കും പ്രിൻസിനും ഓണസമ്മാനമായി പുത്തൻവീട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

പ്രീതാറാണി അമ്മയ്‌ക്കും സഹോദരനുമൊപ്പം പുതിയ വീടിന് മുന്നില്‍

നെയ്യാറ്റിൻകര
സഹകരണവകുപ്പിന്റെ കെയർഹോം പദ്ധതിയിലൂടെ പ്രീതാറാണിക്കും പ്രിൻസിനും വീടൊരുങ്ങി. അവണാകുഴി സർവീസ് സഹകരണ ബാങ്കാണ്‌ വീട്‌ നിർമിച്ചുനൽകിയത്. 
മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീടിന്റെ താക്കോൽ കൈമാറി. സർക്കാർ 4.95 ലക്ഷം രൂപ ബാങ്കിന് നൽകി. ബാക്കി തുക ജീവനക്കാരുടെയും ഉദാ​രമതികളുടെയും സഹായത്തോടാണ് പൂർത്തീകരിച്ചത്. 
 
ആറാലുംമൂട് വലിയറത്തല പുത്തൻവീട്ടിൽ പരേതനായ പ്രസന്നകുമാർ–-ബീനാറാണി ദമ്പതികളുടെ മക്കളാണ്‌ പ്രീതാറാണിയും പ്രിൻസും. 
ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ബിരുദ വിദ്യാർഥിയാണ്‌ പ്രീതാറാണി. ഹൃ​ദ്‌രോ​ഗിയായ പ്രസന്നകുമാർ ഒരുമാസം മുമ്പ്‌ മരിച്ചു. ബീനാറാണി വീട്ടുജോലിചെയ്‌ത് കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്‌ കുടുംബം പുലരുന്നത്‌.
പ്രധാന വാർത്തകൾ
 Top