20 October Sunday

സിറ്റി സ്‌കൂളിന്‌ വളരാം മാനംമുട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
തിരുവനന്തപുരം
വിദ്യാലയ മുത്തശ്ശിക്ക്‌ തണലൊരുക്കാൻ കൈകോർത്ത്‌  അധ്യാപകർ. പിഎംജിയിലെ സിറ്റി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ ഭൗതികവും അക്കാദമികവുമായ വികസനമാണ്‌ കെഎസ്‌ടിഎ ഏറ്റെടുക്കുന്നത്‌. 
 
എസ്‌എസ്‌എൽസിക്ക്‌ തുടർച്ചയായി 100 ശതമാനവും വിഎച്ച്‌എസ്‌എസ്‌ഇക്ക്‌ 80 ശതമാനത്തിന്‌ മുകളിലുമാണ്‌ വിജയം. കെഎസ്‌ടിഎ തിരുവനന്തപുരം നോർത്ത്‌ ഉപജില്ലയാണ്‌ സ്‌കൂൾ ഏറ്റെടുക്കുന്നത്‌. ലക്ഷത്തിലേറെ അധ്യാപകർ പങ്കാളികളാകും. സ്‌കൂളിന്റെ ഭൗതികസൗകര്യം മെച്ചപ്പെടുത്താൻ നഗരസഭയുടെയും കൗൺസിലർ ഐ പി ബിനുവിന്റെയും നിർദേശവുമുണ്ടായിരുന്നു.
 
സംസ്ഥാനത്ത്‌ ഒരുഡിവിഷനിൽ പത്തിൽ താഴെ കുട്ടികളുള്ള 650 സ്‌കൂൾ കെഎസ്‌ടിഎ ഏറ്റെടുക്കുന്നുണ്ട്‌. അതിൽ ഒന്നാണ്‌ സിറ്റി സ്‌കൂൾ. 
 
സ്‌കൂൾ ഏറ്റെടുക്കൽ പ്രഖ്യാപനം കെഎസ്‌ടിഎ സംസ്ഥാനകമ്മിറ്റിയംഗം എൻ രത്‌നകുമാർ നിർവഹിച്ചു. വാർഡ്‌ കൗൺസിലർ ഐ പി ബിനു, കെഎസ്‌ടിഎ ഭാരവാഹികളായ ജോഹനാസ്‌ ബീവി, സുജുമേരി, സിയാദ്‌, റിയാസ്‌, ബി എം ശ്രീലത, ഇസ്‌മായിൽ, സ്‌കൂൾ പ്രിൻസിപ്പൽ സജിത ബീവി, ഹെഡ്‌മിസ്‌ട്രസ്‌ പി ഷമ്മി  എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top