21 October Monday

തീരദേശത്ത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019
കോവളം 
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന്‌ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന്‌ തീരദേശത്തും ജാഗ്രതാ നിർദേശം. അന്താരാഷ്ട്ര കപ്പൽ ചാനലിന് ഏറ്റവും അടുത്തു കിടക്കുന്ന തീരദേശമാണ് വിഴിഞ്ഞം. ഏകദേശം പന്ത്രണ്ട് നോട്ടിക്കൽ മൈൽ ദൂരെയുള്ള പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളെ കരയിൽനിന്നുവരെ വീക്ഷിക്കാനുമാകും. കാലാവസ്ഥ പ്രതികൂലമായാൽ തിരയടിയിൽനിന്ന് രക്ഷനേടാൻ അന്താരാഷ്ട്ര ചരക്കു കപ്പലുകൾ തീരത്തോട് ചേർന്ന് പോകാറുണ്ട്‌. 
 
ശക്തമായ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇവിടങ്ങളിൽ കൂടി കടന്നുപോയ എല്ലാ കപ്പലുകളെയും തീരസംരക്ഷണസേന തിങ്കളാഴ്ചമുതൽ കർശന നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. സംശയകരമായി കാണുന്ന മത്സ്യബന്ധന ബോട്ടുകളെയും അധികൃതർ നിരീക്ഷണ വിധേയമാക്കി. കടൽനിരീക്ഷണം ശക്തമാക്കാൻ കൊച്ചിയിലെ തീരദേശ ആസ്ഥാനത്തുനിന്ന് വിഴിഞ്ഞം തീരദേശ പൊലീസിനും നിർദേശം ലഭിച്ചിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top