28 September Wednesday

സൂര്യകാന്തി പ്രതിഭാ സംഗമം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
പാറശാല
പാറശാല മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ സമന്വയ പദ്ധതി സൂര്യകാന്തി പ്രതിഭാ സംഗമം സൗഹൃദ കൂട്ടായ്മ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിൽ നടപ്പാക്കിയ ഭരണഘടന സാക്ഷരതാ പദ്ധതിയും ഉദ്ഘാടനം ചെയ്തു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ്, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജി ലാൽകൃഷ്ണൻ, എസ് കെ ബെൻഡാർവിൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി ആർ സലൂജ, വി എസ് ബിനു, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ എസ് നവനീത്കുമാർ, എൽ മഞ്ചുസ്മിത, എസ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി താണുപിള്ള, കെ വി പത്മകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ, ബിപിസി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഡോ.ബിജു ബാലകൃഷ്ണൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ എം എസ് പ്രശാന്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top