23 September Wednesday

മഴക്കെടുതി; 37 വീട്‌ പൂര്‍ണമായി തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

കനത്ത മഴയിൽ വര്‍ക്കല ഒറ്റൂർ ഞായലിൽ കാട്ടിൽ പുത്തൻവീട്ടിൽ ജയകുമാറിന്റെ വീട് തകർന്നനിലയില്‍

തിരുവനന്തപുരം

ജില്ലയിൽ മഴക്കെടുതിയിൽ 37 വീട്‌ പൂർണമായും 218 വീട്‌ ഭാഗികമായും തകർന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പിലായി 583 പേരെ മാറ്റി പാർപ്പിച്ചു. 317 പേർ വലിയതുറ ഗവ. യുപി സ്‌കൂളിലാണ്. കടൽക്ഷോഭമുണ്ടായ പ്രദേശങ്ങളിൽനിന്ന്‌ 24 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. 5600ൽപ്പരം കർഷകരുടെ 5,875 ഹെക്ടർ കൃഷി നശിച്ചു. ഇതിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ആറ്‌ ഹെക്ടർ തെങ്ങ്, 5,758 ഹെക്ടർ കുലച്ച വാഴ, 16 ഹെക്ടർ റബർ, 15 ഹെക്ടർ നെല്ല്, 60 ഹെക്ടർ പച്ചക്കറി, 13 ഹെക്ടർ മരച്ചീനി, 0.04 ഹെക്ടർ വെറ്റില, മറ്റു കിഴങ്ങുവർഗങ്ങൾ ആറ്‌ ഹെക്ടർ എന്നിങ്ങനെയാണ് നശിച്ചത്. നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. നെയ്യാർഡാമിന്റെ നാല്‌ ഷട്ടറും 35 സെന്റിമീറ്റർ വീതം ഉയർത്തി. അരുവിക്കരയിലെ ആറു ഷട്ടറിൽ മൂന്നെണ്ണവും പേപ്പാറ ഡാമിന്റെ നാലു ഷട്ടറിൽ രണ്ടെണ്ണവും ഉയർത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top