23 September Wednesday

ആദിവാസി കോളനിയിൽ അക്രമം: 7 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020

അറസ്റ്റിലായ പ്രതികൾ

വിതുര

ആദിവാസി കോളനിയിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും ഭർത്താവിനെയും ദേഹോപദ്രവം ഏൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. തേവിയോട് ചരുവിളാകം അനിൽ സദനത്തിൽ നിഥിൻ (22), കളീക്കൽ ചരുവിളാകത്ത് വിജിത ഭവനിൽ അരുൺജിത്‌ (23), കളീക്കൽ തടത്തരികത്ത് വീട്ടിൽ ഹരിനാരായണൻ (20), കെപിഎസ്എം ജങ്ഷനിൽ പോറ്റിക്കുന്ന് സജിൻ മൻസിലിൽ മുഹമ്മദ് സിജിൻ (25), തേവിയോട് ജിജേഷ് ഭവനിൽ ജിജേഷ് (22), ചേന്നൻപാറ തടത്തരികത്ത് വീട്ടിൽ രാജേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ചെറുമണലി പൊന്നാംചുണ്ട് ആദിവാസി കോളനിയിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറിയാണ് സ്ഥലവാസിയായ പത്മിനി, ഭർത്താവ് ശരത്‌ചന്ദ്രൻ എന്നിവരെ പ്രതികൾ മർദിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. വിതുര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് ശ്രീജിത്‌, എസ്ഐ എസ് എൽ സുധീഷ്, എഎസ്ഐ പത്മരാജ്, സിപിഒമാരായ ജയരാജ്, ശരത്‌, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top