17 September Tuesday
നടപടി ആരംഭിച്ചു

വെൺകുളം നവീകരണം പുനരാരംഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നടപടിയായ വെൺകുളം കെ ആൻസലൻ എംഎൽഎ സന്ദർശിച്ചപ്പോൾ

പാറശാല
കാരോട് പഞ്ചായത്തിലെ വെൺകുളത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നടപടിയായി. വെള്ളിയാഴ്ച കെ ആൻസലൻ എംഎൽഎ, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ഉദയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ ഉൾപ്പെടെയുള്ളവർ വെൺകുളം സന്ദർശിച്ചു.
 
കഴിഞ്ഞ യുഡിഎഫ്‌ ഭരണസമിതി കുളത്തിന്റെ നവീകരണത്തിൽ അഴിമതി നടത്തിയെന്ന്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ നിർമാണം നിർത്തിവച്ചിരുന്നു. കഴിഞ്ഞ ഭരണസമിതി നിർമിച്ച സംരക്ഷണഭിത്തി തകർന്നുവീണെങ്കിലും അന്നത്തെ യുഡിഎഫ്‌ എംഎൽഎയുടെ സഹായത്തോടെ അന്വേഷണം അട്ടിമറിച്ചു.
എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കെ ആൻസലൻ എംഎൽഎ അഴിമതി അന്വേഷിക്കാൻ  ഇടപെടൽ നടത്തി. അഴിമതി വിജിലൻസ് അന്വേഷണത്തിനുവിട്ടു.
അന്വേഷണത്തിൽ 32.104 ക്യൂബിക് മീറ്റർ ചെളി അനധികൃതമായി നീക്കം ചെയ്തതായും പാസ് അനുവദിച്ചതിൽ ക്രമക്കേട് നടന്നതായും കണ്ടെത്തി. ഇതിലൂടെ റോയൽറ്റി ഇനത്തിൽ സർക്കാരിനും പഞ്ചായത്തിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നും കണ്ടെത്തി. അഴിമതിക്ക് ഒത്താശചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്തു. വിവിധ വകുപ്പിലെ ആറ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തുകയുംചെയ്തു. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്, കരാറുകാരൻ, കൺവീനർ എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണം തുടരുകയാണ്‌.
 
കുളം സംരക്ഷിക്കുന്നതിന് ആവശ്യമായ നിർമാണപ്രവർത്തനങ്ങൾ നടത്താൻ വിജിലൻസ് അനുമതി ലഭിച്ചതോടെ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കാൻ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. കെ ആൻസലൻ എംഎൽഎയുടെ ഫണ്ടുപയോഗിച്ചായിരിക്കും നവീകരണം.
പ്രധാന വാർത്തകൾ
 Top