19 September Thursday

ഉണർന്നത്‌ ഭയാനകമായ കാഴ്ചയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്‌

പാലോട്‌
പുറത്ത് വലിയൊരു ശബ്ദം കേട്ടാണ് കരിമൺകോട് അമീർ മൻസിലിൽ അമീർ രാവിലെ ഉറക്കമുണർന്നത്. മുറ്റത്തേക്ക് ഓടിയിറങ്ങി വന്നപ്പോൾ കണ്ടത്‌ അത്യന്തം ഭയാനകമായിരുന്നു. വീടിനു സമീപത്തെ മരത്തിലിടിച്ച് നിൽക്കുന്നത്‌ കെഎസ്ആർടിസി ബസ്‌. 
 
ബസിലുണ്ടായിരുന്ന പലരും ബസിന്റെ ജനലിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്നതും ബസിനുള്ളിൽ നിന്നുയർന്ന നിലവിളികളും അലർച്ചയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 
ഉടൻ തന്നെ നാട്ടുകാരും പോലീസും എത്തി ബസിൽ നിന്ന് ആളുകളെ പുറത്തെടുക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ബസ് മരത്തിലിടിച്ച് നിന്നില്ലായിരുന്നെങ്കിൽ വീട് തകർത്ത് കൂടുതൽ താഴേക്ക് പതിക്കുമായിരുന്നുവെന്നും അമീർ പറയുന്നു.
പ്രധാന വാർത്തകൾ
 Top