22 September Sunday

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തയാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

 കിളിമാനൂർ

കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ലെറിഞ്ഞ് തകർ ത്തയാൾ പിടിയിൽ. മുട്ടത്തറ മുക്കോലയ്‌ക്കൽ ക്ഷേത്രത്തിനു സമീപം പണയിൽ പുത്തൻവീട്ടിൽ ചന്തുവി (32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഇരുപത്തെട്ടാം മൈലിനു സമീപം കൊല്ലം–- തിരുവനന്തപുരം റൂട്ടിലെ  കെഎസ്ആർടിസി  ഫാസ്റ്റ് പാസഞ്ചറിൽ  പ്രതി കരിങ്കല്ല് എറിയുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. ബസിന്റ മുൻചില്ലുകൾ പൂർണമായി തകർന്നു.  പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ അനൂപ് ആർ ചന്ദ്രൻ, എസ്‌ഐ വി സി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇയാളെ അറസ്റ്റ് ചെയ്തത്. അഡീഷണൽ എസ്ഐ സക്കീർ ഹുസൈൻ, സിവിൽ പൊലീസ് ഓഫീസർമാരായ ലിജു, സുജീഷ് സിറിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top