19 September Thursday

അ​ഗതിരഹിതകേരളം പദ്ധതി മൂന്നാംഘട്ടത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
കിളിമാനൂർ
അ​ഗതിരഹിതകേരളം പദ്ധതിയുടെ മൂന്നാംഘട്ട ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം പള്ളിക്കൽ പഞ്ചായത്തിൽ നടന്നു.
 
പഞ്ചായത്ത്  വാർഷിക പദ്ധതി ഫണ്ട്, കുടുംബശ്രീ ജില്ലാമിഷൻ ചലഞ്ച് ഫണ്ട് എന്നിവ ഉപയോ​ഗപ്പെടുത്തിയാണ് അ​ഗതിരഹിതകേരളം പദ്ധതി പള്ളിക്കലിൽ നടപ്പിലാക്കുന്നത്. മൂന്നാംഘട്ടത്തിൽ 135 ​ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 
പദ്ധതിയുടെ ഭാ​ഗമായ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി പി മുരളി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂർ ഉണ്ണി അധ്യക്ഷനായി. 
 
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഹസീന, സ്ഥിരംസമിതി അധ്യക്ഷൻമാരായ എസ് പുഷ്പലത, എം നാസർഖാൻ, എൻ അബുതാലിബ്, പഞ്ചായത്തം​ഗങ്ങളായ പ്രസന്നദേവരാജൻ, മിനികുമാരി, നിസാമുദ്ദീൻ, സുധിരാജ്, പള്ളിക്കൽ നസീർ, ആസൂത്രണസമിതിയം​ഗങ്ങളായ എം എ റഹിം, സജീബ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷീബ സ്വാഗതവും സുനിത നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top