17 September Tuesday

പെരുമാതുറ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019
ചിറയിൻകീഴ്
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ പെരുമാതുറ കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആസിയ അജീദ്, മുഹമ്മദ് ബിൻ ഇഖ്ബാൽ, തസ്നീം ഫർസാന, ബിസ്മി നിസാർ അഹമ്മദ്, നാദിയ ഷജീല, ആസിയ എന്നിവരെയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആമിന സുൽഫിക്കർ, ആഷ്ന മുഹ്സിൻ, അഷാ അമീൻ, ഹൗവ എന്നിവരെയുമാണ് ആദരിച്ചത്. ഡെപ്യൂട്ടി സ്പീക്കർ വി ശശി സമ്മേളനം ഉദ്ഘാടനവും സ്‌മരണിക വിതരണവും നിർവഹിച്ചു. 
 
പെരുമാതുറ ഗവ.എൽപി സ്കൂളിൽ നടന്ന ചടങ്ങിൽ പെരുമാതുറ കൂട്ടായ്മ ജനറൽ കൺവീനർ ടി എം ബഷീർ അധ്യക്ഷനായി. യുഎഇ പെരുമാതുറ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സിയാദ് അബ്ദുൽ ലത്തീഫ്, സെക്രട്ടറി കിഫ ഇബ്രാഹീം, മുൻ പ്രസിഡന്റ്‌ എം യു ഇർഷാദ്, ചിറയിൻകീഴ് പഞ്ചായത്ത് സ്‌ഥിരംസമിതി അധ്യക്ഷ എൻ നസീഹ, അബ്ദുൽ വാഹിദ്, സുൽഫി കുന്നിൽ, എം റാഫി, ഹിൽഡ എന്നിവർ സംസാരിച്ചു. എ ആർ നൗഷാദ് സ്വാഗതവും, എ എം ഇക്‌ബാൽ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top