08 August Saturday

ജില്ലയിലേക്ക്‌ അത്യാവശ്യക്കാർമാത്രം

വെബ് ഡെസ്‌ക്‌Updated: Friday Jul 10, 2020

ജില്ലാഅതിർത്തിയായ കടമ്പാട്ടുകോണത്ത് നടന്ന വാഹന പരിശോധന

കിളിമാനൂർ
ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് പൊലീസ് വാഹന പരിശോധന ശക്തമാക്കി. കൊല്ലത്തുനിന്നും മറ്റ് ജില്ലകളിൽനിന്നും അതിർത്തിയിലെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച്‌ അത്യാവശ്യ സർവീസുകൾ മാത്രമാണ് കടത്തിവിടുന്നത്. വിമാനത്താവളം, ആശുപത്രി, ആറ്റിങ്ങൽ ബോർഡുവച്ച കെഎസ്ആർടിസി ബസുകൾ എന്നിവയാണ് പ്രധാനമായും അനുവദിക്കുന്നത്. മറ്റു ജില്ലകളിൽനിന്നും തിരുവനന്തപുരത്തേക്ക് കാര്യമായ കാരണമില്ലാതെ എത്തുന്നവർ പിടിയിലാകും. 
അയിരൂർ എസ് ഐ സജീവന്റെ നേതൃത്വത്തിൽ അയിരൂർ, കല്ലമ്പലം, കടയ്ക്കാവൂർ, ചിറയിൻകീഴ്‌ എന്നിവിടങ്ങളിൽനിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനവും ഉണ്ടാകും.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top