22 August Thursday

ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെ താക്കീതായി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019
തിരുവനന്തപുരം   
ജനങ്ങൾക്ക‌് ഇരുട്ടടിയേകി തീരാദുരിതത്തിലേക്ക‌് തള്ളിവിട്ട കേന്ദ്ര സർക്കാരിന‌് വൻ താക്കീതേകി പ്രതിഷേധം. ജില്ലയിലെ 173 കേന്ദ്രത്തിൽ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങളിലും യോഗങ്ങളിലും നൂറുകണക്കിനാള‌ുകൾ പങ്കെടുത്തു. പെട്രോൾ വില വർധിപ്പിച്ചു, കേരളത്തെ ഏറെ ബാധിക്കുന്ന തൊഴിലുറപ്പു പദ്ധതിയിൽ 1000 കോടി വെട്ടിക്കുറച്ചു, കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങൾക്ക് ബജറ്റിൽ കടുത്ത അവഗണന നൽകി തുടങ്ങിയ ജനദ്രോഹനടപടികളടങ്ങിയ തികച്ചും സാധാരണക്കാരനെ ദ്രോഹിക്കുന്നതാണ് ബിജെപി സർക്കാരിന്റെ ആദ്യ ബജറ്റ്. 
 
ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി കേന്ദ്രീകരിച്ചു നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും പങ്കെടുത്തവർ ശക്തമായ താക്കീതാണ‌് കേന്ദ്ര സർക്കാരിന‌് നൽകിയത‌്.  
തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ‌്ഘാടനംചെയ‌്തു.  കോവളത്ത് എം വിജയകുമാർ, മലയിൻകീഴിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പൂജപ്പുരയിൽ വി  ശിവൻകുട്ടി എന്നിവരും ഉദ‌്ഘാടനംചെയ‌്തു. പ്രതിഷേധത്തിൽ  പങ്കെടുത്തവരെ  സിപിഐ എം  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിവാദ്യം ചെയ്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top