22 August Thursday

മൂന്നിടത്ത‌് പിടിച്ചുപറി; അഞ്ചുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
തിരുവനന്തപുരം
മൂന്ന‌് പിടിച്ചുപറി സംഭവങ്ങളിലൈ പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ പൊലീസ‌് പിടിയിലായി. 
 
യുവാവിൽനിന്ന് സ്വർണമാല, മൊബൈൽ ഫോൺ, പണം എന്നിവ പിടിച്ചുപറിച്ച മൂന്നു പേരെയും യുവതിയിൽനിന്നും മധ്യവയസ്കയിൽ നിന്നും മാല പിടിച്ചുപറി നടത്തിയ രണ്ടു പേരെയുമാണ‌്സിറ്റി പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത‌്.
 
 തിങ്കളാഴ‌്ച പുലർച്ചെ മൂന്നിന‌് പുത്തരിക്കണ്ടത്തിനു സമീപം  പാപ്പനംകോട് സത്യൻ നഗർ സ്വദേശി ഗോകുലിനെ കത്തികാട്ടി  മുക്കാൽ പവൻ സ്വർണമാലയും  മൊബൈൽ ഫോണും 500 രൂപയും പിടിച്ചുപറിച്ച് കൊണ്ടുപോയ പ്രാവച്ചമ്പലം ചിലമ്പറ മേലേവീട്ടിൽ താമസം മാങ്കണ്ണൻ  എന്ന അബിൻ (23), മണലിൽ തോപ്പിൽ പുത്തൻ വീട്ടിൽ  ആകാശ് (21),  നെടുമങ്ങാട് പാണയം ചരുവിള പുത്തൻ വീട്ടിൽ ശംഭു എന്ന ബിധുൻ എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ‌്തത‌്. 
 
 തിങ്കളാഴ‌്ച രാത്രി ഒമ്പതോടെ നാലാഞ്ചിറയിൽനിന്നു ബസിറങ്ങി വരികയായിരുന്ന അനുപമ നഗർ സ്വദേശിയുടെ മാല പിടിച്ചുപറിച്ച കേസിലാണ് വഞ്ചിയൂർ  ബഥേൽ ഹൗസിൽ നെൽസ (32)നെ ഷാഡോ പൊലീസ് പിടികൂടിയത്. അനുപമ നഗറിനു സമീപം വച്ചാണ് ബൈക്കിലെത്തിയ നെൽസൺ യുവതിയുടെ മാല പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. 
വഞ്ചിയൂർ അയണിക്കാട് ലെയ‌്നിൽ തിങ്കളാഴ‌്ച പകൽ മൂന്നോടെ മധ്യവയസ്കയുടെ മാല പിടിച്ചുപറിച്ച കേസിലാണ് കോവിൽവിളാകം സ്വദേശി അരുൺ (20) വഞ്ചിയൂർ പൊലീസ് പിടിയിലായത‌്.
പ്രധാന വാർത്തകൾ
 Top