21 August Wednesday

പൊലീസ്‌ വാഹനം അപകടത്തില്‍പ്പെട്ട് 3 പൊലീസുകാരുൾപ്പെടെ അഞ്ചുപേർക്ക‌് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
വെഞ്ഞാറമൂട്
പൊലീസ്‌  വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു കാര്‍ യാത്രികനും ബൈക്ക് യാത്രികനും പരിക്ക്. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ‌്പെക്ടര്‍ ജസ്റ്റിന്‍ ജോണ്‍, എഎസ്ഐ രാധാകൃഷ്ണന്‍, സിവിൽ പൊലീസ് ഓഫീസര്‍ മനോജ്, കാര്‍ യാത്രികനായ കന്യാകുളങ്ങര സ്വദേശി ആസിം(36), ബൈക്ക് യാത്രികനായ കൊപ്പം സ്വദേശി നിതിൻ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
 
ചൊവ്വാഴ്ച രാത്രി എട്ടിന് എംസി റോഡില്‍ വെമ്പായത്തിനു സമീപം കൊപ്പത്തു വച്ചായിരുന്നു അപകടം. ജീപ്പ് കൊപ്പത്തുവച്ച് ഇടറോഡില്‍നി്ന്ന‌് എംസി റോഡിലേക്ക് കയറിയ ബൈക്കിലിടിക്കുന്നത്  ഒഴിവാക്കാന്‍  ദിശ മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് കാറിലിടിച്ചശേഷം സമീപത്തെ വൈദ്യുതിത്തൂണിലിടിച്ച് മറിയുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
പ്രധാന വാർത്തകൾ
 Top