18 August Sunday
പ്രസവത്തിനിടെ യുവതി മരിച്ച സംഭവം

ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
കോവളം
 തൈക്കാട് ആശുപത്രിയിൽ തിങ്കളാഴ്ച പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കൾ ചികിത്സാപ്പിഴവ് ആരോപിച്ച് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി.
 
വെങ്ങാനൂർ  വെണ്ണിയൂർ അമൽഭവനിൽ അഖില (26) ആണ് തിങ്കളാഴ്ച മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 ന‌് ലേബർ റൂമിൽ കയറ്റിയ അഖിലയുടെ മരണവിവരം തിങ്കളാഴ്ച വൈകിട്ടാണ് ബന്ധുക്കളെ  ഡോക്ടർമാർ അറിയിച്ചത്. ഇതിന‌് മുമ്പ് ആശുപത്രി അധികൃതർ പൊലീസിനെ ആശുപത്രിയിലേക്ക് വിളിച്ച് വരുത്തിയിരുന്നു. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് രോഗിക്ക് അടിയന്തരമായി രക്തം ആവശ്യമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നതായും പറയുന്നു. തമ്പാനൂരിൽ നിന്നും പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക് മാറ്റി. സുഖപ്രസവത്തിന് വേണ്ടി കാത്തിരിക്കുന്നതിനിടയിൽ കൃത്യസമയത്ത് നൽകേണ്ട ചികിത്സ കിട്ടാതിരുന്നതാണ് മരണത്തിന് കാരണമെന്ന് കാണിച്ചാണ‌് ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർക്കും ബന്ധുക്കൾ പരാതി നൽകിയത‌്. തമ്പാനൂർ പൊലീസിലും ബന്ധുക്കൾ തിങ്കളാഴ്ച പരാതി നൽകി. 
 
മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ആർഡിഓയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് 5.30 തോടെ അഖിലയുടെ വെണ്ണിയൂരിലെ വീട്ടിൽ സംസ്കരിച്ചു. റസൽപുരം സ്വദേശി അഭിലാഷാണ് ഭർത്താവ്. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 8 -ന് വെണ്ണിയൂരിലെ വീട്ടിൽ നടക്കും.
പ്രധാന വാർത്തകൾ
 Top