22 July Monday

എസ്എഫ്ഐ വർക്കല ഏരിയ സെക്രട്ടറിക്ക് നേരെ വധശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 10, 2019
വർക്കല
തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനിടെ എസ‌്എഫ‌്ഐ ഏരിയ സെക്രട്ടറിക്കുനേരെ വധശ്രമം. എസ്എഫ്ഐ വർക്കല ഏരിയ സെക്രട്ടറി നൗഫലിനുനേരെയാണ‌് ആക്രമണം നടന്നത‌്. 
എൽഡിഎഫ‌്  ബൂത്ത്തല സ്ക്വാഡ്‌ പ്രവർത്തനം കഴിഞ്ഞ്, വർക്കലയിൽ നടന്ന മുഖ്യമന്ത്രിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ വരുന്നതിനിടെയായിരുന്നു ആക്രമണം. കോൺഗ്രസുകാരൻ നെജാദും കണ്ടാലറിയാവുന്ന രണ്ടുപേരും ചേർന്നാണ‌് നൗഫലിനെ മർദിച്ചത‌്. ഇടവ പഞ്ചായത്ത് ഓഫീസിന് മുൻപിൽവച്ച‌് ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ‌്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ഐസിയുവിൽ ചികിത്സയിലാണ‌് നൗഫൽ.
 
  സംഭവത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ബുധനാഴ‌്ച ജില്ലയിൽ ലോക്കൽ തലത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. അക്രമികളെ ഉടൻ പിടികൂടണമെന്ന‌് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അഭിജിത്തും സെക്രട്ടറി റിയാസ് വഹാബും ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top