20 August Tuesday

ഡിവൈഎഫ‌്ഐ പ്രവർത്തകരെ ആക്രമിച്ച 2 ആർഎസ‌്എസുകാർ അറസ‌്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 10, 2019

തിരുവനന്തപുരം

പേട്ട പാൽക്കുളങ്ങര  കവറടി ജങ‌്ഷനിൽ മാരകായുധങ്ങളുമായി ഡിവൈഎഫ‌്ഐ പ്രവർത്തരെ ആക്രമിച്ച കേസിൽ രണ്ട‌് ആർഎസ‌്എസുകാർ അറ‌സ‌്റ്റിൽ. പാൽക്കുളങ്ങര കുളത്തിൻകര ലെയ‌്നിൽ മാവേലിവിളാകം വീട്ടിൽ സതീഷ്കുമാർ (28), വിഷ്ണു (28) എന്നിവരാണ‌് പിടിയിലായത‌്. ഞായറാഴ‌്ച ഉച്ചയോടെ ശ്രീകണ‌്ഠേശ്വരത്തുവച്ചാണ‌് വഞ്ചിയൂർ പൊലീസ‌് പ്രതികളെ പിടികൂടിയത‌്. കഴിഞ്ഞ ബുധനാഴ‌്ച അർധരാത്രി വഞ്ചിയൂരിന‌ു സമീപം കവറടി ജങ‌്ഷനിലായിരുന്നു ആക്രമണം. തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം മതിലിൽ വെള്ള പൂശുകയായിരുന്നു ഡിവൈഎഫ‌്ഐ പ്രവർത്തകർ. ബൈക്കിലെത്തിയ ആർഎസ‌്എസ‌് –-ബിജെപി പ്രവർത്തകർ ഡിവൈഎഫ‌്ഐ വഞ്ചിയൂർ മേഖലാ സെക്രട്ടറി ദിനീതിനെയും കവറടി യൂണിറ്റംഗം ഷാരോണിനെയും ആക്രമിക്കുകയായിരുന്നു. ഇരുവരെയും വെട്ടുകത്തികൊണ്ട‌് വെട്ടിപ്പരിക്കേൽപ്പിക്കുകയും ട്യൂബ‌് ലൈറ്റ‌്കൊണ്ട‌് അടിക്കുകയും ചെ‌യ‌്തു. ഇരുവരും ഇപ്പോൾ ചികിത്സയിലാണ‌്. ബിജെപി പ്രവർത്തകർ ആക്രമിക്കാനെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന‌് ലഭിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ‌് പ്രതികളെ പിടികൂടിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top