10 August Monday

പ്രാദേശിക സാധ്യത തേടണം: റസൂൽ പൂക്കുട്ടി

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും സംഘടിപ്പിച്ച സെമിനാറിൽ റസൂൽ പൂക്കുട്ടി സംസാരിക്കുന്നു

തിരുവനന്തപുരം   
ശബ്ദത്തിന്റെ പൂർണതയ്‌ക്കായി പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന്‌ റസൂൽ പൂക്കുട്ടി. വിദേശചിത്രങ്ങളെ അനുകരിക്കുകയല്ല വേണ്ടത്‌. ചലച്ചിത്രങ്ങളിൽ കഥാപാത്രങ്ങളുടെ വികാരങ്ങൾ പൂർണതയിലെത്തിക്കുന്നത്‌ ശബ്ദമാണെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തികേന്ദ്രീകൃതമാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമയ്‌ക്കുവേണ്ട സൗന്ദര്യം ഉറപ്പുനൽകുന്നതായി ശബ്ദ സംവിധായകൻ ഹരികുമാർ പറഞ്ഞു. കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കുമെന്നതാണ്‌ ശബ്ദത്തിന്റെ സൗന്ദര്യമെന്ന്‌ ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു. സിങ്ക് സൗണ്ട് വിദഗ്ധൻ ബോബി ജോൺ, ബി കൃഷ്‌ണനുണ്ണി എന്നിവരും സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top