16 August Sunday
കെഞ്ചിര:

കാടറിഞ്ഞ കഥ

വെബ് ഡെസ്‌ക്‌Updated: Monday Dec 9, 2019
 
ആദിവാസി സമൂഹം അനുഭവിച്ച പീഡനങ്ങളെ വരച്ചുകാട്ടുന്ന ചിത്രമാണ്‌ മനോജ്‌ കാന സംവിധാനം ചെയ്‌ത ‘കെഞ്ചിര'. കൈരളി തിയറ്ററിൽ സിനിമ കാണാൻ അഭിനേതാക്കളായ ആദിവാസി സഹോദരങ്ങളും ഉണ്ടായിരുന്നു. 
 
സിനിമയിലെ നായികയാണ് കെഞ്ചിര. സ്കൂളിൽ മിടുക്കിയായി പഠിച്ചവൾ. സഹോദരന്റ വിശപ്പ് മാറ്റാൻ അവൾക്ക് കടക്കാരനെ കബളിപ്പിക്കേണ്ടി വരുന്നു. സമൂഹം അവളെ കുറ്റപ്പെടുത്തുന്നു. വിദ്യാഭ്യാസം ഉപേക്ഷിച്ച് അവൾ വീട്ടിലെ പട്ടിണി മാറ്റാനായി സ്വന്തം അധ്വാനശക്തിയെ പണയപ്പെടുത്തി പണം വാങ്ങുന്നു. ഈ കെണിയിലൂടെ  മുതലാളി അവളെ ലൈംഗികമായി ചൂഷണം ചെയ്ത് ഗർഭിണിയാക്കുന്നു. മറ്റൊരാളുടെ കുഞ്ഞിനെ പ്രസവിച്ച കെഞ്ചിരയെ വിവാഹം കഴിക്കാൻ അവളോട് സ്നേഹമുള്ള ആദിവാസി സുഹൃത്ത് തയ്യാറാകുന്നു. അവിടെയും സമാധാനം അകലെത്തന്നെയാണ്. 
 
ഗോത്ര ജീവിതവും പൊതുസമൂഹവും ഭരണസംവിധാനവും തമ്മിലുള്ള വൈരുധ്യങ്ങളെയും സംഘർഷങ്ങളെയും സംവിധായകൻ മനോജ് കാന സൂക്ഷ്മമായി നോക്കിക്കാണുന്നുണ്ട്. പണിയ സമുദായത്തിന്റെ ജീവിതവും ഭാഷയും സംസ്കാരവും മനോഹരമായി ഇഴചേർത്തിരിക്കുന്നു. 
‘കെഞ്ചിര'യിൽ അഭിനയിച്ചവർക്കൊപ്പമിരുന്ന് സിനിമ കാണാൻ കഴിഞ്ഞത്‌ മറക്കാനാവാത്ത അനുഭവമാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top