11 December Wednesday
വഞ്ചിയൂർ ഏരിയ സമ്മേളനം സമാപിച്ചു

കേരളത്തിലെ കോൺഗ്രസ് എല്ലാകാലത്തും ബിജെപിക്കൊപ്പം: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി രാജീവിനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
ജില്ലാ സെക്രട്ടറി വി ജോയി സമീപം

തിരുവനന്തപുരം
കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുമ്പോൾ കോൺ​ഗ്രസും ബിജെപിക്കൊപ്പം അതിന് കൂട്ടുനിൽക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സിപിഐ എം വഞ്ചിയൂർ ഏരിയ സമ്മേളനത്തോട് അനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ(പേട്ട ജങ്‌ഷൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
കേരളത്തിന് അർഹമായ കേന്ദ്ര വിഹിതം ലഭ്യമാക്കാൻ ഒന്നിച്ചുള്ള പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറായില്ല. കോൺ​ഗ്രസിന്റെ മുഖ്യശത്രു സിപിഐ എം ആണെന്ന് നിയമസഭയിൽ വ്യക്തമാക്കിയ പ്രതിപക്ഷനേതാവാണ് ഗോൾവാൾക്കറുടെ ചിത്രത്തിനു മുമ്പിൽ തൊഴുതുനിന്നത്. എല്ലാകാലത്തും കേരളത്തിലെ കോൺഗ്രസ് ബിജെപിക്കൊപ്പമാണ്. തൃശൂരിൽ കോൺഗ്രസിന്റെ വോട്ട് നേടിയാണ് ബിജെപി ജയിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും എൽഡിഎഫ് സർക്കാർ  ജനങ്ങൾക്ക് ആശ്വാസം നൽകാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ, ആരോ​ഗ്യ, വ്യവസായ മേഖലകളിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സെക്രട്ടറി കെ ശ്രീകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, സി ലെനിൻ, എസ് പി ദീപക്ക്, വി എസ് പത്മകുമാർ, ഡി ആർ അനിൽ, ക്ലൈനസ് റൊസാരിയോ, വി അജി കുമാർ, പി എസ് സുധീഷ്, കെ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. 
ഏരിയ കമ്മിറ്റി അം​ഗങ്ങൾ: കെ ശ്രീകുമാർ (സെക്രട്ടറി), ഡി ആർ അനിൽ, ക്ലൈനസ്‌ റൊസാരിയോ, പി എസ്‌ സുധീഷ്‌ കുമാർ, കെ കൃഷ്‌ണകുമാർ, ബി രാമചന്ദ്രൻ, വി വി വിമൽ, കല്ലറ മധു, വി അജി കുമാർ, എം എസ്‌ അശ്വതി, എം പി റസൽ, എസ്‌ എസ്‌ മനോജ്‌, വി വിനീത്‌, എൽ എസ്‌ സാജു, അരുൺ അർജുൻ, ഗിരീഷ്‌ ലാൽ, എസ്‌ മോഹനചന്ദ്രൻ, കെ രവീന്ദ്രൻ, എസ്‌ എസ്‌ നിതിൻ,  ലീന, എം എ നന്ദൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top