19 November Tuesday

ബിഎസ്‌എൻഎൽ കരാർ തൊഴിലാളിയുടെ ആത്മഹത്യയിൽ വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
തിരുവനന്തപുരം
ശമ്പളം മുടങ്ങിയതിനെതുടർന്ന്‌ ബിഎസ്‌എൻഎൽ കരാർ തൊഴിലാളി ജീവനൊടുക്കിയതിൽ സംഭവത്തിൽ വ്യാപക പ്രതിഷേധം. 10 മാസമായി ശമ്പളം ലഭിക്കാത്തതിനാൽ നിലമ്പൂർ ടെലിഫോൺ എക്‌സ്ചേഞ്ചിലെ ജീവനക്കാരനായ  രാമകൃഷ്ണനാണ്‌ ഓഫീസിനുള്ളിൽ  ആത്മഹത്യ ചെയ്‌തത്‌. 
 
തിരുവനന്തപുരത്ത്‌ ബിഎസ്എൻഎൽ സിസിഎൽയു പ്രതിഷേധ പ്രകടനം നടത്തി. ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഓഫീസിനു മുൻപിൽ നടന്ന പ്രതിഷേധപ്രകടനം കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിസിഎൽയു ജില്ലാ പ്രസിഡന്റ് ആർ എസ് ബിന്നി അധ്യക്ഷനായി.  
 
എൻഎഫ്പിഇ സംസ്ഥാന കൺവീനർ പി കെ മുരളീധരൻ, ബിഎസ്എൻഎൽഇയു അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി എം വിജയകുമാർ, അഖിലേന്ത്യാ ഓർഗ. സെക്രട്ടറി പി ആർ പരമേശ്വരൻ, സംസ്ഥാന പ്രസിഡന്റ് പി മനോഹരൻ, വനിതാ സബ്കമ്മിറ്റി കൺവീനർ ഭാഗ്യലക്ഷ്മി, എഐബിഡിപിഎ നേതാക്കളായ ആർ ആർ വാര്യർ, എസ് പ്രതാപ്കുമാർ, രാമചന്ദ്രൻ, എൻഎഫ്പിഇ(പി3) സംസ്ഥാന പ്രസിഡന്റ് ജേക്കബ് തോമസ്, കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ് അശോക് കുമാർ, പോസ്റ്റൽ അക്കൗണ്ട്സ് അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി എം പി വിജയൻ എന്നിവർ സംസാരിച്ചു. 
 
ബിഎസ്എൻഎൽ–- സിസിഎൽയു ജില്ലാ സെക്രട്ടറി സി വാമദേവൻ സ്വാഗതവും സംസ്ഥാന അസി. സെക്രട്ടറി സുരേഷ് പാച്ചല്ലൂർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top