21 November Thursday

റിസോർട്ട്‌ ജീവനക്കാരനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2019

ശ്യാം ജ്യോതി

വർക്കല  
റിസോർട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി. വടശ്ശേരിക്കോണം അംബേദ്കർ കോളനിക്ക് സമീപം കുന്നിൽവീട്ടിൽ ശ്യാം ജ്യോതിയെ (18)യാണ്‌ രണ്ടുമുതൽ കാണാതായത്‌. മകനെ കാണാതായെന്ന്‌ അമ്മ സുലേഖയാണ് വർക്കല പൊലീസിൽ പരാതി നൽകിയത്. വെളുത്ത്‌ 170 സെ. മീ. ഉയരവും മെലിഞ്ഞ ശരീരവുമാണ്‌ ശ്യാമിന്‌. 
 
മുടി  വളർത്തിയിട്ടുണ്ട്. കാണാതാകുമ്പോൾ നീല ജീൻസും നീല ഫുൾ കൈ ഷർട്ടുമാണ് വേഷം. കൈവശം ഒരു ബാഗുമുണ്ട്‌. പാപനാശം തിരുവമ്പാടിയിലെ വുഡ് ഹൗസ് റിസോർട്ടിൽ ക്ലീനിങ്‌ ജീവനക്കാരനായിരുന്നു. രണ്ടിന് രാവിലെ എട്ടിന്‌ ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയതാണ്. വൈകിട്ട്‌ ആറരയോടെ തിരിച്ചെത്താറുള്ള ശ്യാമിനെ വൈകിയതോടെ മൊബൈൽ ഫോണിൽ പലപ്രാവശ്യം വിളിച്ചെങ്കിലും സ്വിച്ച്ഡ്‌ ഓഫ് ആയിരുന്നു. റിസോർട്ടിൽ എത്തിയില്ല എന്നാണ്‌ വിവരം ലഭിച്ചത്‌.  വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.  ഫോൺ:    0470 2602333, 9846138346, 7034055479.
പ്രധാന വാർത്തകൾ
 Top