21 October Monday
നിർമിച്ചത്‌ അവണാകുഴി സഹകരണ ബാങ്ക്‌

സർക്കാരിന്റെ കെയർ; ബീനാറാണിക്ക് വീടൊരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

നെയ്യാറ്റിൻകര 

ഹൃ​ദ്‌രോഗിയായി മരിച്ച ഓട്ടോഡ്രൈവർ പ്രസന്നകുമാറിന്റെ കുടുംബത്തിനും സ്വന്തമായി  ഭവനമെന്ന സ്വപ്നം സാക്ഷാൽക്കാരമായി. ആറാലുംമൂട് വിവേകാനന്ദ സ്കൂളിന് സമീപം വലിയറത്തല പുത്തൻവീട്ടിൽ പ്രസന്നകുമാറിന്റെ കുടുംബത്തിനാണ് സർക്കാർ കെയർഹോം പദ്ധതി പ്രകാരം അവണാകുഴി സർവീസ് സഹകരണ ബാങ്ക്‌ വീട് നിർമിച്ചത്.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീടിന്റെ താക്കോൽ പ്രസന്നകുമാറിന്റെ ഭാര്യ ബീനാറാണിക്ക് കൈമാറി. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി കെ രാജ്മോഹൻ, ബാങ്ക് പ്രസിഡന്റ്‌ കെ സോമൻ, വി രാജേന്ദ്രൻ, നെല്ലിമൂട് പ്രഭാകരൻ, ബി എസ് ചന്തു, കെ പി ശശിധരൻനായർ, ഒ മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
 Top