28 September Wednesday

കുട്ടിക്കൊരു വീട് 
കല്ലിടൽ ചടങ്ങ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022

കണിയാപുരം ഉപജില്ലയിൽ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടിന്‌ സിപിഐ എം 
സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ കല്ലിടുന്നു

മംഗലപുരം 
കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കണിയാപുരം ഉപജില്ല കുട്ടിക്കൊരു വീട് പദ്ധതി പ്രകാരം കല്ലുവെട്ടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. നിർമാണ തുകയുടെ ആദ്യ ഗഡു കെഎസ്‌ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ കൈമാറി. സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി,  മധു വേങ്ങോട്, എൻ സായികുമാർ, എം യാസിർ,  എ നജീബ്,  മോഹനചന്ദ്രൻ,  വേണുഗോപാലൻ നായർ, പി അനിതകുമാരി, പി വി രാജേഷ്, എം എസ് പ്രശാന്ത്,  പി സുജുമേരി, ബി എം ശ്രീലത,  വി അജയകുമാർ,  സിജോവ് സത്യൻ, ജി ജയകുമാർ,  എസ് ഗിരീഷ്  തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top