19 September Saturday

നെയ്യാറ്റിൻകരയിൽ 15 റോഡിന് 2.45 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020

 

നെയ്യാറ്റിൻകര 
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെ 15 റോഡുകൾക്കായി 2.45 കോടി രൂപ അനുവദിച്ചു. നേരത്തെ ഈ പദ്ധതിയിൽ 3.56 കോടി രൂപ വിവിധ റോഡുകൾക്കായി അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ ഘട്ടത്തിലേക്ക് കടക്കുകയും ചെയ്‌തു. രണ്ട്‌ ഘട്ടമായി  6.1 കോടി രൂപയാണ് അനുവദിച്ചത്. 
അതിയന്നൂർ  വെള്ളംകുളം കൊച്ചുപള്ളി റോഡ്, അരങ്കമുകൾ ഇലവിൻമൂട് കോട്ടത്തലമൂഴി റോഡ്, വെൺപകൽ കുറ്റിതാന്നി റോഡ്, ചെങ്കൽ നീരാഴി വെട്ടുവിള റോഡ്, ആശാരികുളം കുടുമ്പോട്ടുകോണം ആമച്ചൽവിള റോഡ്, മണിമാംവെട്ടുവിള തോട്ടിങ്കര റോഡ്, വാണിയങ്കാല പട്ടാരിവിള റോഡ്, കാരോട്  കാക്കറവിള ഈയാണിവിള റോഡ്, കാരക്കാവിള പുല്ലുവെട്ടി റോഡ്, കുളത്തൂർ ഈന്തിക്കലാവിള- –-ചിറ്റക്കോട് റോഡ്, നെയ്യാറ്റിൻകര അമരവിള–-താമരവിള റോഡ്, പഴിഞ്ഞിക്കുഴി കരിപ്രക്കോണം റോഡ്, ഈരാറ്റിൻപുറം റോഡ്, തിരുപുറം പുന്നനിന്ന കാരമമുഴി –-കുമളി –-ചാനൽകര –-പുത്തൻകട  റോഡ്, താന്നിനിന്ന എട്ടുകുറ്റി - മാങ്കൂട്ടം വലിയവിള പണിക്കൻവിള റോഡ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top