25 September Friday

മാല മോഷ്‌ടാവ്‌ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
തിരുവനന്തപുരം
മുക്കോലയ്ക്കൽ ദേവീ ക്ഷേത്രത്തിന് -സമീപം റോഡിലൂടെ പോകുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ചുകടന്ന മോഷ്‌ടാവ്‌ പൊലീസ്‌ പിടിയിൽ. മുട്ടത്തറ പൊന്നറ സ്കൂളിന് സമീപം പുതുവൽ പുത്തൻ വീട്ടിൽ വിഷ്ണു (25,മാക്കാൻ വിഷ്ണു)വിനെയാണ്‌ ഫോർട്ട് പൊലീസ് അറസ്റ്റുചെയ്തത്‌. ഇയാളെ റിമാൻഡ് ചെയ്തു.
ഹോണ്ട -ആക്ടീവ സ്കൂട്ടറിലെത്തിയാണ്‌ ഇയാള്‍ മാല പൊട്ടിച്ചത്‌. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. തിരുവനന്തപുരം ജില്ലയിലും  തമിഴ്നാട്ടിലും പിടിച്ചുപറിക്കും ലഹരി ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തിനും നിരവധി കേസുകളിൽ പ്രതിയാണ്‌ വിഷ്ണു.  ഏപ്രിലിലാണ്‌ ജയിൽ മോചിതനായത്‌. മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന്‌ നാല് ദിവസം മുമ്പ് സ്കൂട്ടർ മോഷ്ടിച്ച് വേറെ പെയിന്റടിച്ച്‌ അതിൽ കറങ്ങിയായിരുന്നു മോഷണം. ഫോർട്ട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ രാകേഷിന്റെ നേതൃത്വത്തിൽ എസ്‌ഐ സജു എബ്രഹാം അടങ്ങുന്ന പ്രത്യേക 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top