19 September Saturday

കർശന നടപടി വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
കോവളം 
പുല്ലുവിളയിൽ കോവിഡ്‌ പ്രാഥമിക ചികിത്സാകേന്ദ്രം ആക്രമിച്ചവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങളുമായി എല്ലാ ജനങ്ങളും സഹകരിക്കണം. ആരോഗ്യപ്രവർത്തകരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കണം. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അക്രമം സംഘടിപ്പിക്കാൻ ആരുടെയെങ്കിലും പ്രേരണ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top