25 September Friday

85 ലക്ഷം രൂപയുടെ വായ്‌പാ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 9, 2020
 
നെയ്യാറ്റിൻകര 
നെല്ലിമൂട് വനിതാ സഹകരണ സംഘത്തിന് നാഷണൽ കോ–-ഓപ്പറേറ്റീവ് ഡെവലപ്പ്മെന്റ്‌ കോർപറേഷൻ 85 ലക്ഷം രൂപയുടെ വായ്പാ പദ്ധതിക്ക് അം​ഗീകാരം നൽകി. വായ്പയ്ക്കും സബ്സിഡി തുകയ്ക്കുമുള്ള കരാർ സംഘം പ്രസിഡന്റ്‌ എൻ ശാന്തകുമാരി എൻസിഡിസി റീജ്യണൽ ഡയറക്ടർ കെ സതീശന് കൈമാറി. യുവ സഹകാർ കോ–-ഓപ്പറേറ്റീവ് എന്റർപ്രൈസ് സപ്പോർട്ട് ആൻഡ്‌ ഇന്നവേഷൻ സ്കീം പ്രകാരമാണ് പദ്ധതി നടപ്പാക്കുക.  42.19 ലക്ഷം 8.2 ശതമാനം പലിശയിൽ വായ്പയും 12.66 ലക്ഷം സബ്സിഡിയുമാണ്. ബാക്കി തുക സംഘം ഫണ്ടിൽനിന്ന്‌ വിനിയോഗിക്കും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top