18 February Tuesday

കാഴ്ച ശക്തി കുറഞ്ഞ വിദ്യാർഥിയെ ബിജെപി നേതാവ് മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

തി രു വ ന ന്ത പു രം 

കാഴ്ച ശേഷി കുറഞ്ഞ പത്താം ക്ലാസുകാരനെ മർദിച്ച കേസിൽ ബിജെപി നേതാവായ പിടിഎ പ്രസിഡന്റിനെതിരെ കേസ് എടുത്തു. കാലടി സ്‌കൂളിലെ പിടിഎ പ്രസിഡന്റ്‌ വൈദ്യുതി ബോർഡ് ജീവനക്കാരൻ ബാബുവിനെതിരെയാണ് കേസെടുത്തത്. കാലടി ജങ്‌ഷനിൽവച്ച് വിദ്യാർഥിയെ ഭീകരമായി ഇയാൾ മർദിക്കുകയായിരുന്നു. കുട്ടികളുമായി വഴക്ക് കൂടിയെന്ന് ആരോപിച്ചായിരുന്നു മർദനം. കുട്ടിയുടെ അമ്മ വികലാംഗയാണ്. അമ്മയാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.  പ്രദേശത്തെ ബിജെപി നേതാവായ ഇയാൾ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്.

പ്രധാന വാർത്തകൾ
 Top