19 September Thursday

ബൈക്കിലെത്തി മാലമോഷണം: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

കാട്ടാക്കട

ഒന്നരമാസം മുമ്പ്‌ ബൈക്കിലെത്തി, തട്ടുകട നടത്തുന്ന വയോധികയുടെ മാലപൊട്ടിച്ച് കടന്ന  കേസിലെ ഒന്നാംപ്രതിയെ വ്യാഴാഴ്‌ച തെളിവെടുപ്പിന് കൊണ്ടുവന്നു. മറ്റൊരു പിടിച്ചുപറിക്കേസിൽ വിഴിഞ്ഞം പൊലീസ് പിടികൂടിയ വിഴിഞ്ഞം കരയടിവിള സെൽവത്തായുടെ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന  കൊഞ്ചൻ എന്ന ജിജിനെ(21)യാണ്‌  തെളിവെടുപ്പിന് കൊണ്ടുവന്നത്‌. ചോദ്യംചെയ്യുന്നതിനിടയിൽ മാല പൊട്ടിച്ച സംഭവം ഇയാൾ സമ്മതിച്ചു.  ഊരൂട്ടമ്പലം ഇശലിക്കോട് ദേവീ വിലാസത്തിൽ സരോജനിയമ്മയുടെ (80) ഒന്നരപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.  മാറനല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ വ്യാഴാഴ്ച വൈകിട്ട് സരോജനിയമ്മയുടെ തട്ടുകടയിൽ എത്തിച്ചു. അവർ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടാമനായി പൊലീസ് അന്വേഷണം തുടരുകയാണ്.

പ്രധാന വാർത്തകൾ
 Top