21 September Saturday

പച്ചക്കറി വിളയും പൊലീസ് ക്വാർട്ടേഴ്‌സ്

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2019

ചിറയിൻകീഴ്

കാടുകയറി നശിച്ച നിലയ്ക്കാമുക്കിലെ പൊലീസ് ക്വാർട്ടേഴ്സും പരിസര പ്രദേശങ്ങളിലും ജൈവ പച്ചക്കറി കൃഷി ആരംഭിക്കും. ക്വാർട്ടേഴ്സും പരിസര പ്രദേശങ്ങളും ഉൾപ്പെടുന്ന ഒന്നര ഏക്കർ ഭൂമി ‘‘ഓണത്തിന് ഒരു മുറം പച്ചക്കറി'' പദ്ധതിക്കായ്‌ മിൽകോ ഏറ്റെടുത്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പൊലീസ് ക്വാർട്ടേഴ്സ് പരിസരം ശുചീകരിച്ചു. വൈകാതെ  പച്ചക്കറി കൃഷി ആരംഭിക്കുമെന്നും മിൽകോ പ്രസിഡന്റ്‌ പഞ്ചമം സുരേഷും സെക്രട്ടറി അനിൽകുമാറും പറഞ്ഞു. ഒന്നാം ഘട്ടത്തിൽ ഗ്രോബാഗ് ഉപയോഗിച്ച്‌ അതിവേഗം വിളവെടുക്കുന്ന ഇനങ്ങൾ കൃഷി ചെയ്യും. ഒന്നാം ഘട്ട കൃഷിക്കായി വൃത്തിയാക്കിയ ക്വാർട്ടേഴ്സ് വളപ്പിൽ ഗ്രോബാഗ് നിറയ്ക്കുന്നതിനാവശ്യമായ സാധനങ്ങൾ എത്തിക്കും.  അയ്യായിരത്തോളം ഗ്രോബാഗിൽ ആദ്യം കൃഷി ഇറക്കും. ചീര, തക്കാളി, വെണ്ട, പടവലം, വെള്ളരി എന്നീ കൃഷികൾക്കാണ് മുൻഗണന. ആവശ്യക്കാർ അധികമായാൽ  കൃഷി വ്യാപിപ്പിക്കും. ഇതിനു പുറമേ വിവിധ ഇനം പച്ചക്കറികളുടെ തൈകളും തയ്യാറാക്കി ആവശ്യക്കാർക്ക് നൽകും.

പ്രധാന വാർത്തകൾ
 Top